top news

പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം

പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. നമ്പർ വൺ ചിപ്സ് കട എന്ന കടകക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ സമീപത്തെ എ വൻ ബേക്കറി, മൊബൈൽ ഷോപിലേക്കും ചെരുപ്പ് കടയിലേക്കും പടർന്നു.

അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീകൂടുതൽ പടർന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

ആളുകൾ കടക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നതിൽ വ്യക്തതയില്ല. സമീപത്തെ കടകളിലെ ഗ്യാസുകുറ്റി കൾ അടക്കം മാറ്റി. നിലവിൽ നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയാണ്. 

Leave a Reply

Your email address will not be published.