Erattupetta

റവ ഫാ ജോർജ് പുല്ലുകാലായിലിന് അരുവിത്തുറ കോളേജിന്റെ സ്‌നേഹോഷ്മള യാത്രയയപ്പ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിന്റെ ബർസാറും കോഴ്സ് കോർഡിനേറ്ററുമായി കഴിഞ്ഞ ആറ് വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി അസിസ്റ്റന്റ് സെക്രട്ടറിയായി സ്ഥലം മാറി പോകുന്ന റവ ഫാ ജോർജ് പുല്ലുകാലായിലിന് യാത്രയയപ്പ് നൽകി.

കോളേജ് മാനേജർ വെരി.റവ.ഡോ അഗസ്റ്റ്യൻ പാലയ്ക്കാപറമ്പിൽ ചടങ്ങിൽ കോളേജിന്റെ ആദരവും സ്നേഹോപഹാരവും അദ്ദേഹത്തിനു കൈമാറി. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫ്, മുൻ പ്രിൻസിപ്പൽമാരായ ഡോ. എം വി ജോർജ്കുട്ടി, ഡോ റെജി വർഗ്ഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കോളേജ് ഗവേണിങ്ങ് ബോഡി അംഗം ഡോ സണ്ണി കുര്യാക്കോസ് , ഫുഡ്സയൻസ് വിഭാഗം മേധാവി ശ്രീമതി മിനി മൈക്കിൾ ഐക്യുഎസി അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് , സീനിയർ അഡ്മിനിസ്ട്രേറ്റർ ശ്രീ. ജോസഫ് പുല്ലാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആശംസകൾക്ക് റവ.ഫാ ജോർജ് പുല്ലുകാലായിൽ മറുപടി നൽകി. കഴിഞ്ഞ ആറ് വർഷങ്ങൾ കൊണ്ട് സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് അദ്ദേഹം ക്യാംപസ്സിൽ നടത്തിയത്. പുതിയ ലൈബ്രറി ബ്ലോക്ക് , സയൻസ് ബ്ലോക്ക് , വിശാലമായ ക്യാൻറ്റീൻ സമുച്ചുയം, ജൂബിലി ബ്ലോക്കിൽ വിശാലമായ Ac ഓഡിറ്റോറിയം, നവീകരിച്ച ചാപ്പൽ റൂം , ഓപ്പൺ ജീംനേഷ്യം , പുതിയ ടൊയ്ലെറ്റ് കോംപ്ലക്സ് എന്നിവ നിർമ്മിച്ചതിനൊപ്പം കോളേജിന്റെ സാങ്കേതിക രംഗത്തും വലിയ മാറ്റങ്ങൾക്കു തുടക്കമിട്ടു. ക്യാപം സിൽ പുതിയ ട്രാൻസ്ഫോമറും ജനറേറ്റർ റൂമും സ്ഥാപിച്ചും കോളേജിനുള്ളിലെ വൈദ്യുതി സർക്യൂട്ടുകൾ പുനസ്ഥാപിച്ചും സോളാർ എനർജി യൂണിറ്റ് സ്ഥാപിച്ചും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കി.

കോളേജിൽ പുതിയ സയൻസ്സ് ലാബുകൾ കംപ്യൂട്ടർ ലാബുകൾ എന്നിവ സജ്‌ജീകരിച്ചതിനൊപ്പം നിലവിലുണ്ടായിരുന്നവ പരിഷ്കരിക്കുകയും ചെയ്തു. കോളേജിന്റെ ചാനൽ സ്‌റ്റ്യൂഡിയോ റൂo മനോഹരമാക്കിയതിനൊപ്പം പുതിയ ഓഡിയോ ബൂത്തും സജ്ജീകരിച്ചു. കോളേജിന്റെ അക്കാദമിക രംഗത്തും നിരവധി മുന്നേറ്റങ്ങൾക്ക് ഈ കാലയളവ്‌ സാക്ഷ്യം വഹിച്ചു.

കാംപസിലേക്ക് വിവിധ ബിവോക്ക് കോഴ്സ്സുകൾ കൊണ്ടുവന്നും പുതിയ നിയമനങ്ങൾക്ക് അംഗികാരം നേടിയെടുത്തും ക്യാപസിന്റെ അക്കാദമിക നിലവാരമുയർത്തിയും അഭിമാനപൂർവ്വമാണ് അദ്ദേഹം കലാലയത്തിന്റെ പടിയിറങ്ങുന്നത്.

Leave a Reply

Your email address will not be published.