Erattupetta

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഉർജ്ജതന്ത്ര വിഭാഗത്തിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകൻ റോയി തോമസ് ഗണപതി പ്ലാക്കലിനും ഇംഗ്ലീഷ്‌വിഭാഗം അദ്ധ്യാപകൻ ഡോ സണ്ണി ജോസഫ് മണ്ണാറാത്തിനും കലാലയം യാത്രയയപ്പ് നൽകി.

കോളേജിന്റെ സ്നേഹോപഹാരം വിരമിക്കുന്ന അദ്ധ്യാപകർക്ക് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ സമ്മാനിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. സിബി ജോസഫ് , ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ, ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ ഡോ ബിനോയി കൂര്യൻ, സ്റ്റാഫ് സെക്രട്ടറി ഡോ സുമേഷ് ജോർജ് , ഓഫീസ് സൂപ്രണ്ട് ജോബി അലക്സ്സ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ആശംസകൾക്ക് വിരമിക്കുന്ന അദ്ധ്യാപകർ മറുപടി നൽകി. 12 വർഷത്തെ അദ്ധ്യാപന സേവനത്തിനു ശേഷമാണ് ഇരുവരും കലാലയത്തിന്റെ പടിയിറങ്ങുന്നത്.

Leave a Reply

Your email address will not be published.