Pala

ശബരിമല സീസൺ: കടപ്പാട്ടൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മാണി സി കാപ്പൻ

പാലാ: ശബരിമല ഇടത്താവളമായ കടപ്പാട്ടൂരിൽ അയ്യപ്പഭക്തർക്കായി വിപുലമായ സൗകര്യങ്ങളൊരുക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. തീർത്ഥാടനകാല മുന്നൊരുക്കമായി ചേർന്ന യോഗതീരുമാനം വിശദീകരിക്കുകയായിരുന്നു എം എൽ എ.

തീർത്ഥാടന കാലത്ത് വാഹന ഗതാഗതം സുഗമമാക്കുന്നതിന് വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. മീനച്ചിലാറ്റിൽ കടപ്പാട്ടൂർ ക്ഷേത്രത്തോട് ചേർന്നുള്ള കുളിക്കടവിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കും.

24 മണിക്കൂറും പ്രവർ ത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ക്ഷേത്ര മൈതാനിയിൽ ആരംഭിക്കും. താത്ക്കാലിക കടക ളിലേതുൾപ്പെടെയുള്ള മുഴുവൻ ജീവനക്കാർക്കും തി രിച്ചറിയൽ കാർഡ് നൽകുവാനും തീരുമാനിച്ചു. മണ്ഡലകാലയളവിൽ വൈദ്യുതി മുടക്കംകൂടാതെ ലഭ്യമാക്കുന്നതിനും പാലത്തിന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പൂർണമായി തെളിക്കുന്നതിനും കെ.എസ്. ഇ.ബി. അധികൃതർക്ക് നിർദ്ദേശം നിർദ്ദേശം നൽകിയതായി മാണി സി കാപ്പൻ അറിയിച്ചു.

ബൈപാസിലെ തെരുവുവിളക്കുകൾക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും പണമടച്ച് പത്തുമാസം ക ഴിഞ്ഞിട്ടും ലൈറ്റുകൾ തെളിക്കാൻ നടപടിസ്വീകരിക്കാത്തിനെ വിമർശിച്ചു. മണ്ഡലകാലത്തിന് ലൈറ്റുകൾ തെളിയിച്ചിരിക്കണ മെന്ന്എം.എൽ.എകെ.എസ്.ഇ ബി അധികൃതർക്ക് കർശന നിർദ്ദേശം നൽകി.

ഹോട്ടലുകളിൽ ആറ് ഭാഷകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കും. ജനറൽ ആശുപത്രിയിൽ അയ്യപ്പഭക്തർക്കായി പ്രത്യേകം കൗണ്ടർ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. ഇതോടൊപ്പം ആംബുലൻസ് സംവിധാനം ഏർപ്പെടുത്തും. ക്ഷേത്രസന്നിധിയിൽ അലോപ്പതി ആയൂർവേദം,ഹോമിയോ കൗണ്ടറുകൾ പ്രവർത്തിപ്പിക്കും.

എം.എൽ.എ ഫണ്ടിൽ നിന്ന് നാലരലക്ഷം രൂപാ മുടക്കി കെ എസ് ആർ ടി സി കോംപ്ലെക്സിൽ നിർമ്മിച്ച് നാല് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കംഫർട്ട് സ്റ്റേഷൻ പ്രവർത്തിപ്പിക്കാത്ത നടപടിയെയും മാണി സി കാപ്പൻ വിമർശിച്ചു. ഇത് അലംഭാവമാണ്. ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ലെന്നും എത്രയും വേഗം
കംഫർട്ട് സ്റ്റേഷൻ തുറന്ന് കൊടുക്കണമെന്നും മാണി സി. കാപ്പൻ നിർദ്ദേശിച്ചു.

യോഗത്തിൽ ദേവസ്വം പ്രസിഡന്റ് സി.പി ചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ജി. രൺജിത്ത് മീനാഭ വൻ, മെമ്പർ സിജു വി.എസ്., മീനച്ചിൽ തഹസിൽദാർ സിന്ധു വി. എസ്.,കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി കയൂർ സുരേന്ദ്രൻനായർ, ഖജാൻജി സാജൻ ജി. ഇടച്ചേരിൽ, എസ്.ഐ. ഷാജി സെബാസ്റ്റ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.