മൂന്നിലവ് : യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെയും ഈരാറ്റുപേട്ട എമർജ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് മൂന്നിലവ് സെൻറ് പോൾസ് യുപി സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ശ്രീ മാണി സി കാപ്പൻ എംഎൽഎ നേത്ര പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
മൂന്നിലവ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്രീ സ്റ്റാൻലി മാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോഷി ജോഷ്വാ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ശ്രീ ഷൈൻ പാറയിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീ ആൻ്റൊച്ചൻ ജെയിംസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ,വ്യാപാര വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശ്രീ റ്റോമിച്ചൻ കുരിശിങ്കൽ പറമ്പിൽ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മായ അലക്സ്, വാർഡ് മെമ്പർ റീന റിനോൾഡ്, പയസ് ചൊവ്വേറ്റ്കുന്നേൽ, ബെന്നി മറ്റം,കെ കെ സുധാകരൻ,പ്രോഗ്രാം കോഡിനേറ്റർ ഹാഷിം ലബ്ബ, ജസ്റ്റിൻ ജോൺ, മാനുവൽ ബെന്നി, ബെല്ലി ജോൺസൺ,ജേക്കബ് നമ്പുടാകം, സുമിത്ത് മോൻ സാം, സാം ജോഷ് ജേക്കബ്,ജോബി വിൽസൺ, വർഗീസ്, ജോസഫ് തോമസ്,തുടങ്ങിയവർ സംബന്ധിച്ചു.
ഈരാറ്റുപേട്ട എമർജ് ആശുപത്രിയിൽ നിന്ന് എത്തിയ വിദഗ്ധരായ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും നേതൃത്വത്തിലാണ് നേത്ര പരിശോധന ക്യാമ്പ് നടന്നത്,നേത്ര പരിശോധനയിൽ തിമിര രോഗം നിർണയിക്കപ്പെടുന്നവർക്ക് തിമിര ശസ്ത്രക്രിയ പൂർണ്ണമായും സൗജന്യമായി നടക്കത്തക്ക രീതിയിലാണ് ക്യാമ്പ് നടത്തപ്പെട്ടത്.