ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റും ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദും സംയുക്തമായി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് റ്റു വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ദ കൂൾ എക്സാം’ പരീക്ഷാ പരിശീലന പരിപാടി നാളെ ഇളപ്പുങ്കൽ മിഫ്താഹുൽ ഉലൂം മദ്രസാ ഹാളിൽ നടക്കും. സിജി റിസോഴ്സ് പേഴ്സൺ അമീൻ മുഹമ്മദ് വിദ്യാർഥികൾക്ക് പരിശീലനം നൽകും.

എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എ.എം. അബ്ദുൽ റഷീദ്, ഇളപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഇമാം നിസാർ മൗലവി, പരിപാലന സമിതി പ്രസിഡന്റ് അബ്ദുൽ ഖാദർ, സെക്രട്ടറി താഹിർ പേരകത്തുശ്ശേരിൽ തുടങ്ങിയവർ സംബന്ധിക്കും.