പാലാ: ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന ഹൈവേയിൽ റോഡ് സുരക്ഷാ ഫണ്ട് വിനിയോഗിച്ചു നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഒരു വർഷമായിട്ടും പണികൾ പൂർത്തീകരിച്ചിട്ടില്ലെന്നും അപകടാവസ്ഥയിലുള്ള ഭാഗങ്ങളിൽ അപകടമൊഴിവാക്കാൻ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആൻ്റണി രാജു, റോഡ് സുരക്ഷ അതോറിറ്റി, മാണി സി കാപ്പൻ എം എൽ എ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.