മകനുമായി വഴക്കും പിടിവലിയും ഉണ്ടായതിനെ തുടർന്ന് പിതാവ് മരണപ്പെട്ട കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണമല ഭാഗത്ത് വള്ളിമല രതീഷ് വി.പി (39) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവായ പൊന്നപ്പൻ എന്നയാളെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.
ആശുപത്രിയിലേക്ക് പോകുന്നതിനു മുൻപായി മകനും പിതാവും തമ്മിൽ വഴക്കും പിടിവലിയും ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് മുക്കൂട്ടുതറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.

ബന്ധുവിന്റെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ, എസ്.ഐ മാരായ ശാന്തി, അസീസ്, സുരേഷ് കെ.ബാബു,എ. എസ്. ഐ മാരായ രാജേഷ്, റിയാസുദ്ദീൻ, സി.പി.ഓ സിജി കുട്ടപ്പൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.