Erattupetta

ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂൾ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

ഈരാറ്റുപേട്ട: ഗാന്ധിജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി ഗൈഡൻസ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ജി.ഇ എം.എസ് ൻ്റെ ആഭിമുഖ്യത്തിൽ സമൂഹത്തിൽ വ്യാപിച്ച് വരുന്ന ലഹരിക്കെതിരെ സ്കൂൾ ക്യാമ്പസിലും, ഈരാറ്റുപേട്ട ടൗണിലെ വിവിധ ഭാഗങ്ങളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

തെരിവ് നാടകം,കവിതാ ആവിഷ്കാരം,ലഘുലേഖ വിതരണം,ലഹരി വിരുദ്ധ പ്രതിജ്ഞയടക്കം വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.

ഫിനു ബിൻ നിസാർ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു.ആലിയ അഷ്റഫ് ,ബിലാൽ നൗഷാദ് ,ഹന്ന പർവിൻ, ഹനാൻ ഷാഫി എന്നിവർ പ്രസംഗിച്ചു. ദേവ തീർത്ഥ എം രാജ് കവിതാവിഷ്കാരം നടത്തി.

അധ്യാപകരായ മഹേഷ് സി.ടി, സിജോ തോമസ്,നസീറ, സിയാദ് സി.എം, ഷെഫീന എന്നിവർ പ്രോഗ്രമിന് നേതൃത്വം നൽകി. മാനേജർ പി.എ. ഹാഷിം, പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് കെ.പി ഷെഫീഖ്, ഇ എം സാബിർ, അക്ബർ സ്വലാഹി എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി.

Leave a Reply

Your email address will not be published.