ഈരാറ്റുപേട്ട: നഗരോത്സവവേദിയിൽ ഈരാറ്റുപേട്ട കോൺക്ലേവ് വികസന സെമിനാർ അരുവിത്തുറ സെന്റ് ജോർജ് ഫെറോന ചർച്ച് വികാരി ഡോ.ഫാദർ അഗസ്റ്റ്യൻ പാലക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ.എം റഷീദ് അധ്യക്ഷത വഹിച്ചു.

സൈഫുദ്ദീൻ പി.എ, റഫീഖ് എം.എ, മുഹമ്മദ് മാഹിൻ പി .പി. എന്നിവർ വിഷയാവതരണം നടത്തി. അഡ്വ. മുഹമ്മദ് ഇല്ല്യാസ്, എ എം.എ.ഖാദർ, അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ , റിയാസ് പ്ലാമൂട്ടിൽ ,വി.എം. സിറാജ് എന്നിവർ പ്രസംഗിച്ചു.
