ഈരാറ്റുപേട്ട വാഗമൺ റോഡ് പണി നടക്കുന്നതിനാൽ നാളെ 9:30 മുതൽ 3:30 വരെ റോഡ് ബ്ലോക്ക് ആയിരിക്കും. വെള്ളികുളത്തിനും ഒറ്റയീട്ടിക്കും ഇടയിൽ പണി നടക്കുന്നതിനാൽ വാഗമണ്ണയിൽ നിന്നും വരുന്നവർക്ക് വെള്ളികുളം വരെ എത്താൻ സാധിക്കൂ.

അതുപോലെതന്നെ ഈരാറ്റുപേട്ടയിൽ നിന്നും വരുന്നവർക്ക് ഒറ്റയീറ്റി വരെയും വരാൻ സാധിക്കും. 12:20 ന് ഈരാറ്റുപേട്ടയിൽ നിന്നും വരുന്ന കെഎസ്ആർടിസി ബസ്സും 12:25ന് വാഗമണ്ണിൽ നിന്നും വരുന്ന സംഗീത ബസും മാത്രമേ കടത്തിവിടുകയുള്ളൂ