Erattupetta

ഈരാറ്റുപേട്ട-വാഗമൺ റോഡ് : നടപടി സ്വാഗതാർഹം : ഷോൺ ജോർജ്

ഈരാറ്റുപേട്ട – വാഗമൺ റോഡ് നിർമ്മാണത്തിൽ വീഴ്ചവരുത്തിയ നിലവിലെ കരാറുകാരനെ ടെർമിനേറ്റ് ചെയ്ത് പ്രവർത്തി റീ-ടെൻഡർ ചെയ്ത നടപടി സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഷോൺ ജോർജ് നൽകിയ ഹർജിയിൽ ബഹുമാനപ്പെട്ട ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഈ മാസം പത്തിന് കോടതി പരിഗണിക്കും.

നിലവിൽ 2021-ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ റോഡിന്റെ നിലവിലെ അവസ്ഥ അന്നത്തേതിലും ദയനീയമായതിനാൽ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് ഗുണകരമാകുമെന്നും ഈ ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർക്ക് കത്ത് നൽകിയതായും ഷോൺ അറിയിച്ചു.

Leave a Reply

Your email address will not be published.