ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി കാരക്കാട് യൂണിറ്റും പ്രദേശത്തുകാരും ചേർന്ന് നിർമ്മിച്ച പൊതുകിണർ നാടിനായി സമർപ്പിച്ചു. കാരക്കാട് വലിയവീട്ടിൽ ബഷീർ സൗജന്യമായി നൽകിയ സ്ഥലത്താണ് പൊതു കിണർ നിർമിച്ചത്.
നൂറ്കണക്കിന് ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന കിണറിൽ 35 ലധികം മോട്ടോറുകളും സ്ഥാപിച്ച് പ്രദേശത്ത് കാർ വെള്ളം ശേഖരിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് പി എ നിസാം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്റ് ഫസൽ വെള്ളൂപറമ്പിൽ അധ്യക്ഷത വഹിച്ചു.

വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ബൈജു സ്റ്റീഫൻ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻറ് വി എം ഷഹീർ,ഡിവിഷൻ കൗൺസിലർ സുനിൽകുമാർ, കൗൺസിലർ എസ് കെ നൗഫൽ,കാരക്കാട് സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷറഫ്, മസ്ജിദുൽ ഈമാൻ ചീഫ് ഇമാം സാബിത് മൗലവി അൽ കൗസരി,കെ എ മുഹമ്മദ് ഹാഷിം, അബ്ദുൽ കരീം, മുഹമ്മദാലി, സിദ്ദീഖുൽ അക്ബർ, ഹിദാസ് ഖാൻ, അബ്ദുൽ അസീസ്, നസീർ കൊട്ടുവാപള്ളി, എന്നിവർ പങ്കെടുത്തു.
പൊതു കിണർ നിർമ്മാണ കൺവീനർ യൂസഫ് ഹിബ സ്വാഗതവും ജോയിന്റ് കൺവീനർ കൊച്ചു മുഹമ്മദ് കണ്ടത്തിൽ നന്ദിയും പറഞ്ഞു.