ഈരാറ്റുപേട്ട: സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിന് അഞ്ചു വർഷം കഠിന തടവും ഒരു ലക്ഷം രൂപയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട പോക്സോ കോടതി ജഡ്ജി സി.ആർ. ബിജുകുമാർ. പാലക്കാട് സ്വദേശിയായ റിയാസ് (35) നെയാണ് കോടതി ശിക്ഷ വിധിച്ചത്.
ഈരാറ്റുപേട്ട പോലീസ് ചാർജ് ചെയ്ത കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.