Erattupetta

ഈരാറ്റുപേട്ട നഗരോൽസവം ;സാംസ്‌കാരിക ഘോഷയാത്ര നടത്തി

ഈരാറ്റുപേട്ട . നഗരസഭയും വ്യാപാരി വ്യവസായ ഏകോപന സമിതിയും സംയുക്തമായി നടത്തുന്നതും 11 ദിവസം നീണ്ട് നിൽക്കുന്ന ഈരാറ്റുപേട്ട നഗരോത്സവത്തിന്റെ മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര ഈരാറ്റുപേട്ട നഗരത്തിൽ നടത്തി.

വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാരൂപങ്ങൾ ടാബ്ലോകൾ കേരള സാംസ്‌കാരിക തനിമ വിളിച്ചോതുന്ന വേഷ വിതാനങ്ങൾ അടങ്ങുന്നതും വിവിധ സാമൂഹിക സാംസ്‌കാരിക സാമൂഹിക സംഘടനകളുടേ പ്രാധിനിത്യവും വാദ്യമേളങ്ങളും സാംസ്‌കാരിക ഘോഷയാത്രക്ക് കൊഴുപ്പേകി.

ഈരാറ്റുപേട്ട പി എം.സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും ജന പ്രതിനിധികളും പൊതു പ്രവർത്തകരും , അംഗൻവാടി പ്രവർത്തകർ , ആശ വർക്കേഴ്സ് , ഹരിത കർമ സേന , കുടുംബശ്രീ പ്രവർത്തകർ അടക്കം ആയിരങ്ങൾ അണിചേർന്നു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ചെയർമാൻ സുഹ്‌റ അബ്‌ദുൽകാദർ , ബ്ലോക്ക്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, ജനറൽ കൺവീനർമാരായ അഡ്വ.മുഹമ്മദ്‌ ഇല്ല്യാസ് , എ എം.എ ഖാദർ, ചീഫ് കോർഡിനേറ്റർ സിറാജ് വി എം ,മുൻസിപ്പൽ കൗൺസിലർമാരായ പി.എം അബ്‌ദുൽകാദർ ,അൻസർ പുള്ളോലിൽ,സുനിത ഇസ്മായിൽ , ഡോ. സഹ്ല ഫിർദൗസ്, ഫാസില അബ്സാർ, പി.ആർ ഫൈസൽ,അനസ് പാറയിൽ , ഹബീബ് കപ്പിത്തൻ , സജീർ ഇസ്മായിൽ ,റിയാസ് പ്ലാമൂട്ടിൽ , എസ്.കെ നൗഫൽ , നൗഫിയ ഇസ്മായിൽ ,സിയാദ് , ഷെരീഫ് കണ്ടത്തിൽ , റാഷിദ് ഖാൻ , ഷബീബ് ഖാൻ , എ.എം.എസമദ് ,ഹക്കീം പുതുപ്പറമ്പിൽ , റസീം മുതുകാട്ടിൽ , കെ എ മുഹമ്മദ്‌ അഷ്‌റഫ്‌ കാരക്കാട് , അനസ് നാസർ , അഡ്വ. വി. പി നാസർ , മാഹിൻ തലപ്പള്ളിൽ , റഫീഖ് പട്ടരുപറമ്പിൽ ,തുടങ്ങിയവർ സാംസ്‌കാരിക ഘോഷയാത്രക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.