ഈരാറ്റുപേട്ട: നഗരസഭ പുതിയതായി ആരംഭിക്കുന്ന അർബൻ ഹെൽത്ത് & വെൽനസ് ക്ലിനിക്ക് നടത്തുവാൻ സൗകര്യപ്രദമായ 2000 സ്ക്വയർ ഫീറ്റിൽ കുറയാത്ത 2 കെട്ടിടങ്ങൾ 5 വർഷത്തേക്ക് (ഒരെണ്ണം നടയ്ക്കലും ഒരെണ്ണം കടുവാമുഴിയിലും ) മാസ വാടകയ്ക്ക് നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പാർക്കിംഗ് സൗകര്യമുള്ളതും പൊതുജനങ്ങൾക്ക് സൗകര്യപ്രദമായതും വെള്ളം കയറാത്തതും കാലപ്പഴക്കം ഇല്ലാത്തതുമായ കെട്ടിടം ആയിരിക്കണം. കൂടാതെ ഈ ക്ലിനിക്കിലേക്ക് ആവശ്യമായ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ് , മൾട്ടി പർപ്പസ് വർക്കർ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ. 14-12-2022 രാവിലെ 11 മണിക്കും ക്ലീനിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ 16-12-2022 ന് ഉച്ചയ്ക്ക് 2 മണിക്കും നഗരസഭ ഓഫീസിൽ വെച്ച് നടത്തുവാൻ 28-11-2022 തീയതിയിലെ 33 നമ്പർ കൗൺസിൽ തീരുമാനപ്രകാരം തീരുമാനിച്ചിട്ടുണ്ട്.

താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നഗരസഭ ഓഫീസിൽ രാവിലെ 10:30 ന് എത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവർത്തി ദിനങ്ങളിൽ നഗരസഭ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. Mobile No: 9947866862