ഈരാറ്റുപേട്ട : നഗര സഭ പരിധിയിൽ ആരംഭിക്കുന്ന വെല്‍നെസ് സെന്റര്‍ കടുവമുഴിയിൽ നിന്നും മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം നടത്തി. നഗരസഭയിലെ 1,2, 4,5,6 ഡിവിഷനിലെ ജനങ്ങൾ സംയുക്തമായിട്ടാണ് മാർച്ച് നടത്തിയത്.
കടുവാമൂഴി ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച മാർച്ച് നഗരസഭ ഓഫിസിന് മുൻപ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിക്ഷേധ യോഗം വാക്കപ്പറമ്പ് റഹ്മത്ത് മസ്ജിദ് ഇമാം നൗഫൽ മൗലവി ഉദ്‌ഘാടനം ചെയ്തു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗം വിപി അബ്‌ദുൾ സലാം, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, ലോക്കൽ സെക്രട്ടറി കെ ഇ നൗഷാദ്, നഗര സഭ കൗൺസിലർമാരായ സജീർ ഇസ്മയിൽ, ഷൈമ റസാഖ്, റിയാസ് പ്ലാമൂട്ടിൽ, ഫാത്തിമ ഷഹുൽ, എസ് കെ നൗഫൽ, അനസ് പാറയിൽ, കെ പി സിയാദ്, ഫാത്തിമ സുഹാന ജിയാസ്, റിസ്വാന സവാദ്, ഹബീബ് കപ്പിത്താൻ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി പി മജീദ്, കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം താജുദ്ധീൻ കുന്തിപ്പറമ്പിൽ, ഹിലാൽ വെള്ളുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.