Erattupetta

ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിയുടെ ക്യാബിൻ അടിച്ച് തകർത്ത് ഫയലുകൾ എടുത്തുകൊണ്ടുപോയ നടപടിയിൽ പ്രതിഷേധിച്ച് FSETO പ്രതിഷേധ പ്രകടനം നടത്തി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറിയും കെ ജി ഒ എ അംഗവുമായ സുമയ്യ ബീവിയുടെ ക്യാബിൻ അടിച്ച് തകർത്ത് ഫയലുകൾ എടുത്തുകൊണ്ടുപോയ ലീഗ് കൗൺസിലറായ നാസർ വെള്ളൂപ്പറമ്പിലിന്റെ നടപടിയിൽ പ്രതിഷേധിച്ച് FSETO യുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട മുൻ സിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

തുടർന്ന് നടന്ന പ്രതിഷേധയോഗം KGOA സംസ്ഥാന കമ്മിറ്റി അംഗം കെ പ്രവീൺ ഉദ്ഘാടനം ചെയ്തു . NGO യൂണിയൻ കോട്ടയം ജില്ലാസെക്രട്ടേറിയറ്റ് അംഗം സന്തോഷ് കുമാർ ജി., കെ എം സി എസ് യു യൂണിറ്റ് ജോയിൻറ് സെക്രട്ടറി ബിനു ജി നായർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. K G O A ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ. ബിജു. കെ സ്വാഗതവും KGOA പാലാ ഏരിയ സെക്രട്ടറി മൈക്കിൾ മാമൻ നന്ദിയും പറഞ്ഞു.

പ്രകടനത്തിനും യോഗത്തിനും കെ.ജി.ഒ എ ജില്ലാ സെക്രട്ടറിയറ്റംഗം ഷമീർ വി. മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സെലി എ.റ്റി. ,സതീഷ് കുമാർ , അനീഷ് മാനുവൽ ,എൻ.ജി.ഒ യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.റ്റി. അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.