ഈരാറ്റുപേട്ട: ഈദ് ആഘോഷത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ മെഹന്ദി മത്സരം സംഘടിപ്പിക്കുന്നു. രണ്ട് കാറ്റഗറുകളിലായി സംഘടിപ്പിക്കുന്ന മത്സരം നടക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 26 ബുധനാഴ്ച രാവിലെ 11 മണിക്കാണ് നടക്കുന്നത്.
15 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ളവർ ജൂനിയർ കാറ്റഗറിയിലും 25 മുതൽ 50 വയസ്സ് വരെയുള്ളവർ സീനിയർ കാറ്റഗറിയിലും മത്സരിക്കും. ഒന്നാം സ്ഥാനം ഓരോ കാറ്റഗറിയിലും നേടുന്നവർക്ക് 3000 രൂപയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 1500 രൂപയും ആയിരിക്കും സമ്മാനം.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ : 8547560787,9447184435.