Erattupetta

ഈരാറ്റുപേട്ട എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും മറ്റു കോളേജ് ജീവനക്കാർക്കും അനീമിയ ടെസ്റ്റ് നടത്തി

ഈരാറ്റുപേട്ട:സംസ്ഥാന ആസൂത്രണ ബോർഡ് നടപ്പാക്കിയ വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന പരിപാടി ഈരാറ്റുപേട്ട എംഇഎസ് കോളേജ് വുമൺസ് ഫോറവും തിടനാട് ആരോഗ്യ കേന്ദ്രവും ചേർന്ന് 15 വയസ്സിനു മുകളിലുള്ള നൂറോളം വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും മറ്റു കോളേജ് ജീവനക്കാർക്കും അനീമിയ ടെസ്റ്റ് നടത്തി.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ വനജ കെ .ആർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഉഷ ജോസഫ്, ബിന്ദു കെ .എസ്, സ്കൂൾ ഹെൽത്ത് നേഴ്സ് മാലിനി, സർവീസ് പ്രൊവൈഡർ അനുമോൾ, ആശാവർക്കർമാരായ ദീപു സിബു ,ബിന്ദു ശശി എന്നിവർ ഈ ക്യാമ്പിന് നേതൃത്വം നൽകി.

ടെസ്റ്റിൽ വിളർച്ചയുള്ള വരെ കണ്ടെത്തുകയും കഴിക്കേണ്ട ആഹാരക്രമങ്ങളെ കുറിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published.