ഈരാറ്റുപേട്ട: കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് റോഡിലേയ്ക്ക് വീണ് യാത്രക്കാരന് പരിക്കേറ്റു. അഥിതി തൊഴിലാളിയായ റാഗുൽ അജിയുളിനാണ് പരിക്കേറ്റത്. ഈരാറ്റുപേട്ട വാഗമൺ റോഡിൽ നടക്കൽ ഭാഗത്ത് വെള്ളിയാഴ്ച അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.

വാഗമണ്ണിൽ ജോലി ചെയ്യുന്ന റാഗുൽ സുഹൃത്തുക്കൾക്കൊപ്പം അപേക്ഷാഫോം വാങ്ങുന്നതിനായാണ് ഈരാറ്റുപേട്ടയിൽ എത്തിയത്. കട്ടപ്പന കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസിൽ തിരികെ വാഗമണ്ണിലേക്ക് പോകും വഴിയാണ് ബസിൽ നിന്നും വീണത്. ബസ് നിറച്ചും യാത്രക്കാരുണ്ടായിരുന്നു.

ബസ് സ്‌റ്റോപ്പിൽ നിന്ന് എടുത്തയുടൻ നിൽക്കുകയായിരുന്ന റാഗുൽ പിടിവിട്ട് വാതിലിലേയ്ക്ക് വീഴുകയും വാതിൽ തുറന്ന് റോഡിൽ വീഴുകയായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. താടിക്ക് പരിക്കേറ്റ അജിയുളിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.