ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ നാളെ (30.1.23) LT ലൈനിൽ ടച്ചിങ് ക്ലീയറൻസ് നടക്കുന്നതിനാൽ ഉപ്പിടുപാറ, കോണിപ്പാട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 8.30AM മുതൽ 5PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട നഗരസഭയിലെ 21ആം ഡിവിഷനിൽ തടവനാൽ റോഡിലെ സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചു. നിർമാണ പ്രവർത്തികൾ നടക്കുന്നതിനാൽ മീനച്ചിലാറ്റിലെ ചെക്ക് ടാം തുറന്നുവിടുമെന്നും ഇത് വഴിയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചതായും വാർഡ് മെമ്പർ ഫൈസൽ പി ആർഎഫ് പറഞ്ഞു. 20 അടി ഉയരത്തിലുള്ള റോഡിന്റെ കൾക്കെട്ട് ആണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. തുടർന്ന് ഇവിടെ ജാഗ്രതാ ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല. ഈരാറ്റുപേട്ട-തെക്കേക്കര ഭാഗത്തേക്കും ടൗണിലേക്കുമുള്ള ബൈപ്പാസ് റോഡാണിത്. അതിനാൽ തന്നെ നിരവധി വാഹനങ്ങൾ ആണ് ഇത് വഴി Read More…
അരുവിത്തുറ: ഒരു ഇടവേളക്കു ശേഷം അരുവിത്തുറ വോളിയുടെ കേളികൊട്ടുയരുകയായി. അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നവബർ 7 ന് മൽസരം ആരംഭിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിക്കും. ടൂർണമെന്റ് നടത്തിപ്പിനായുള്ള സ്വാഗത സംഘം കോളേജിൽ രൂപകരിച്ചു. കോളേജ് മാനേജർ വെരി റവ.ഡോ അഗസ്റ്റ്യൻ പാലക്കപറമ്പിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ജോർജ് പുല്ലു കാലായിൽ വൈസ് പ്രിൻസിപ്പാൾ Read More…
ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ പാതയോരങ്ങൾ ഫുട്പാത്തുകൾ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും കാൽനടയാത്രക്കാർക്കും വാഹന ഗതാഗതത്തിനും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയിലും അപകടകരമായും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ഹോർഡിങ്സുകൾ, കൊടികൾ, തോരണങ്ങൾ ഫ്ലക്സുകൾ എന്നിവ 28/02/23 തിയതിക്കകം ബോർഡുകൾ സ്ഥാപിച്ചവർ സ്വോമേധയ മാറ്റേണ്ടതാണ്. അല്ലാത്തപക്ഷം നഗരസഭാ നേരിട്ട് ബോർഡുകൾ നീക്കം ചെയ്യുന്നതും ആയതിൻ്റെ പിഴ ഉൾപ്പടെയുള്ള ചിലവുകൾ ബോർഡ് സ്ഥാപിച്ചവരിൽ നിന്ന് ഈടാക്കുന്നതും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതുമാണ് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിച്ചു.