ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നാളെ കുറിഞ്ഞിപ്ലാവ് ട്രാൻസ്ഫോർമർ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
2014 ലിൽ ജലനിധി ടാങ്കിന് പാതാമ്പുഴ ചിറക്കൽ റോസമ്മ തന്റെ ഗുണഭോക്തൃ വിഹിതമായ 4000 രൂപ അടച്ചു. എന്നാൽ പദ്ധതി നടപ്പാക്കുകയോ ഗുണഭോക്ത വിഹിതം തിരിച്ചു നൽകുകയോ ചെയ്തില്ല. അന്നുമുതൽ ചേടത്തി വിവിധ വകുപ്പുകളിൽ പരാതി നൽകിയെങ്കിലും അടച്ച ഗുണഭോക്ത വിഹിതം തിരിച്ചു കിട്ടിയില്ല.70 വയസ്സ് കഴിഞ്ഞ ഒറ്റയ്ക്ക് വീട്ടിൽ താമസിക്കുന്ന ചേടത്തി കൂലി പണിയെടുത്ത രൂപയാണ് നഷ്ടപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയുടെ ഈരാറ്റുപേട്ട ഓഫീസിൽ പരാതിയുമായി എത്തിയ റോസമ്മ ചേട്ടത്തിക്ക് അപ്പോൾ തന്നെ സുമനസ്സുകളുടെ Read More…
അരുവിത്തുറ സെന്റ് ജോർജ് കോളേജ് പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം വിദ്യാർത്ഥികൾക്ക് പകർന്നു നൽകുവാനായി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷന്റെ ഹരിത ക്യാമ്പസ് അംഗീകാരം ലഭിച്ചു. ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, മാലിന്യ സംസ്കരണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് കോളേജിന് കേരള സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ഈ അംഗീകാരം ലഭ്യമായത്. കോളേജിൽ നടന്ന ചടങ്ങിൽ ഹരിത സ്ഥാപനം പ്രശംസാ പത്രം പാലാ ആർ ഡി ഓ . രാജേന്ദ്രബാബു കോളേജ് Read More…
ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ മികച്ച ഹരിത കർമ്മ സേന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിച്ച ഈരാറ്റുപേട്ട നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും ഹരിത കർമ്മ സേന സംഗമവും ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ സഹല ഫിർദൗസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടർ ബിനു ജോൺ ,ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എൻവിയോൺമെൻറ് എൻജിനീയർ Read More…