ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ ഉപ്പിടുപാറ, കോണിപ്പാട്, ചാലമറ്റം, മേലുകാവ്മറ്റം, സെമിത്തേരി, ദീപ്തി എന്നീ ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 8.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട: ഒക്ടോബർ 13 വേൾഡ് സൈറ്റ് ഡേയുമായി ബന്ധപ്പെട്ട് എമർജ് ഐ ഹോസ്പിറ്റൽ നടത്തുന്ന സർവ്വേയുടെ ഫ്ലാഗ് ഓഫ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മുൻ ചെയർമാൻ വി.എം.സിറാജ് നിർവ്വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റുമായ മുഹമ്മദ് ഹാഷിം, മുൻ കൗൺസിലർ സി. പി.ബാസിത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് HT ലൈൻ മെയിൻ്റനെൻസ് വർക് ഉള്ളതിനാൽ മേലുകാവ് ചർച്ച്, കളപ്പുരപ്പാറ, സെമിത്തേരി ട്രാൻസ്ഫോർമറുകളുടെ ഭാഗങ്ങളിൽ 8am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അരുവിത്തുറ: അരുവിത്തുറ പള്ളിയുടെ വല്ല്യച്ചൻ മലയിലേക്ക് ഇന്ന് മുതൽ നോമ്പുകാല സ്ലീവാപാത ആരംഭിക്കുന്നു. എല്ലാ ദിവസവും നാലു മണിയ്ക്കുള്ള വി.കുർബാനയ്ക്കു ശേഷം പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് ജപമാല പ്രദക്ഷിണം, കുരിശിൻ്റെ സന്ദേശം, മലയിലേക്ക് കുരിശിൻ്റെ വഴി. തുടർന്ന് മലയിലെ പള്ളിയിൽ വി.കുർബാന. നാൽപ്പതാം വെള്ളിയാഴ്ചയും ദുഃഖവെള്ളിയാഴ്ച്ചയും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും. അരുവിത്തുറ വല്യച്ചൻമല അറിയപ്പെടുന്നത് ഒരു അത്ഭുത മലയായിട്ടാണ്. നോമ്പുകാല അനുഷ്ഠാനങ്ങൾക്കു വേണ്ടി പ്രദേശത്തെ കത്തോലിക്ക വിശ്വാസികൾ മലയിൽ എത്തുന്നു. അതുപോലെ പ്രകൃതി രമണീയമായ ഈ പ്രദേശം Read More…