Erattupetta

ഈരാറ്റുപേട്ട കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്

ഈരാറ്റുപേട്ട : ജനകീയാസൂത്രണം 2022-2023 വാർഷിക പദ്ധതി പ്രകാരം താഴെ പറയുന്ന വിവിധ സ്കീമുകളിലേക്ക് ഈരാറ്റുപേട്ട നഗരസഭ പരിധിയിലുള്ള കർഷകർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ 17/12/2022 ശനിയാഴ്ച 5PM വരെ കൃഷിഭവനിൽ സ്വീകരിക്കുന്നതാണ്.

1.ഞങ്ങളും കൃഷയിലേക്ക് അടുക്കള തോട്ടത്തിലേക്ക് ജൈവ കിറ്റ് വിതരണം
2.സൂക്ഷ്മ ജലസേചനത്തിന് തിരിനന
3.ഞങ്ങളും കൃഷിയിലേക്ക് എല്ലാ വീട്ടിലും ഒരു പ്ലാവ്
4.തെങ്ങിന് ഡോളോമൈറ്റ് വിതരണം
5.കുറ്റികുരുമുളക് തൈ വിതരണം
(ഗുണഭോക്തൃ വിഹിതം 25-50% വരെ)

ജനകീയാസൂത്രണം 2022-2023 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന കുറ്റികുരുമുളക് തൈ വിതരണം (പൊതു/എസ് സി) പദ്ധതികളിലേക്ക് അംഗീകൃത ഗവൺമെൻ്റ്/പ്രൈവറ്റ് നഴ്‌സറികൾ/ സ്ഥാപനങ്ങളിൽ അപേക്ഷ ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്ക് www.lsg. Kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ പ്രവർത്തി ദിവസങ്ങളിൽ നഗരസഭ കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യുക.(Mob:9961740975/ 9383470758).

Leave a Reply

Your email address will not be published.