ഈരാറ്റുപേട്ട: നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും നഗരസഭ ആരോഗ്യ ജാഗ്രത സമിതി അംഗങ്ങളായ RRT പ്രവർത്തകർക്കൊപ്പം നടത്തിയ രാത്രികാല പരിശോധനയിൽ ജൈവ – അജൈവ മാലിന്യങ്ങൾ കൂട്ടി കലർത്തി റോഡ് സൈഡിൽ തള്ളിയ പത്തോളം കേസുകൾ കണ്ടെത്തി.
ഇവർക്ക് പിഴ ചുമത്തി നോട്ടീസ് നൽകുന്നതിന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
