Erattupetta

ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, സിൽവർ ജൂബിലിയും പൂർവ്വ വിദ്യാർത്ഥി സംഗമവും നാള നടക്കും

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷവും, മുൻകാല മേലധികാരികളെയും, അദ്ധ്യാപകരെയും ആദരിക്കലും , വിവിധ കലാ കായിക ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ വൈകുന്നേരം 4 മണി മുതൽ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്നു.

വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി ചെയർപേഴ്സൺ റിസ്വാന സവാദ് സ്വാഗതം ആശംസിക്കും. ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ അബ്ദുൽഖാദർ അധ്യക്ഷ ആകുന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷൈജു ടി എസ് റിപ്പോർട്ട് അവതരിപ്പിക്കും. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ സിൽവർ ജൂബിലി ആഘോഷം ഉൽഘാടനം ചെയ്യും. ആന്റോ ആന്റണി എം പി സ്കൂൾ വാർഷികം ഉത്‌ഘാടനം ചെയ്യുന്നതുമാണ്.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ മുഹമ്മദ് ബാസിൽ അറബിഗാനം ആലപിക്കും. തുറന്ന വായനശാലയുടെ ഉദ്ഘാടനം ബിജു സി പി നിർവഹിക്കും.

ഈരാറ്റുപേട്ട നഗരസഭാ വൈസ് ചെയർമാന് അഡ്വ. മുഹമ്മദ് ഇല്യാസ്,പി ടി എ പ്രിസിഡന്റും,വാർഡ് കൗൺസിലറുമായ അനസ് പാറയിൽ, ഡി ഇ ഓ റസീന എം,ഷംല ബീവി,ബിൻസ് ജോസഫ് (ബി ർ സി ഈരാറ്റുപേട്ട) വാർഡ് കൗൺസിലർ ഫാത്തിമ മാഹിൻ,വികസന കാര്യാ സ്ഥിരം സമിതി ചെയർമാൻ സുനിത ഇസ്മായിൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ ഡോ.സഹ്ല ഫിർദൗസ്,മരാമത്ത് കാര്യ സ്ഥിരംസമിതി ചെയർമാൻ അൻസർ പുള്ളോലിൽ,വാർഡ് കൗൺസിലറുമാരായ ഇ പി അൻസാരി, ഷൈമ റസാഖ്, നസീറ സുബൈർ , നാസർ വെളൂപ്പറമ്പിൽ, കെ പി സിയാദ്,സ് കെ നൗഫൽ, ഫാത്തിമ ഷാഹുൽ,പി എം അബ്‌ദുൽഖാദർ, അൻസൽന പരിക്കുട്ടി,ഫാത്തിമ സുഹാന,നൗഫിയ ഇസ്മായിൽ,ഹസീബ് കപ്പിത്താൻ,ഷെഫ്‌ന ആമേൻ,ഫാസില അബ്സാർ,ലീന ജെയിംസ് ,സുനിൽകുമാർ കെ, ഫാസിൽ റഷീദ്,സജീർ ഇസ്മായിൽ,ഫൈസൽ പി ആർ, മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ് സി ഡി മുഹമ്മദ് ഹാഷിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനസ് നാസർ, സി പി ഐ എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് , സി പി ഐ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, രാത്രി 8.30 ന് ഗാനമേളയും,തുടർന്ന് ചൈനീസ് വെടിക്കെട്ടും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published.