Erattupetta

ഫിഫ വേൾഡ് കപ്പ് മത്സരം വിളമ്പര റാലി; ആവേശ തിരയിലായി ഈരാറ്റുപേട്ട

ഈരാറ്റുപേട്ട : ഫിഫ വേൾഡ് കപ്പ് മത്സരം വിളമ്പര റാലിയിൽ ആവേശ തിരയിലായി ഈരാറ്റുപേട്ട. ഈരാറ്റുപേട്ട ഫുഡ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ റാലിയിൽ 100 കണക്കിന് യുവാക്കൾ പങ്കെടുത്തു.

ഇഷ്ട ടീമിന്റെ കൊടിയും ജേഷ്സിയുമണിഞ്ഞ് ഫുഡ് ബോൾ പ്രേമികൾ ഇരുചക്രമുൾപ്പടെയുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങി.ഇന്നലെ വൈകിട്ട് 6 ന് തീക്കോയി ആനയിളപ്പിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു. തുടർന്ന് ലഹരിക്കെതിരെ വൺ മില്യാൺ ഗോൾ ചലഞ്ച് പരിപാടിയും നടന്നു.

നഗര സഭ ചെയർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, ഈരാറ്റുപേട്ട സർക്കിൾ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ എന്നിവർ എന്നിവർ ഗോൾ അടിച്ചു പരുപാടി ഉദ്‌ഘാടനം ചെയ്തു.ഫാറൂഖ് അഷ്‌റഫ്, ഈ എ സവാദ്, ഷേർബിൻ പാറ, റയീസ് പടിപുരക്കൽ , ഷെഹിൻ ഷെരീഫ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.