ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രം താലൂക്കാശുപത്രിയാക്കുകയോ അല്ലെങ്കിൽ
സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുകയോ ചെയ്യണമെന്നുള്ള ഹർജി ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

പൊതുപ്രവർത്തകനായ പൊന്തനാൽ ഷെരീഫ് അഡ്വ.വി.കെ.മുഹമ്മദ് യൂസഫ് (ഈരാറ്റുപേട്ട )മുഖാന്തിരമാണ് ഹർജി ഫയൽ ചെയ്തത്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പെറ്റീഷൻ നമ്പർ W P ( c ). No 42545/2022.