പാലാ : എസ് എം വൈ എം., കെ സി വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി ചേർന്ന് പരിസ്ഥിതി ദിനം ആചരിച്ചു.
യുവജനങ്ങൾ പരിസ്ഥിതിയുടെ കാവൽക്കാർ ആകണമെന്നും, കൃഷിയിലേക്ക് യുവജനങ്ങൾ കടന്നുവരണം എന്നും മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ് ഓർമിപ്പിച്ചു. രൂപത കുടുംബത്തിന് വൃക്ഷത്തൈ കൈമാറുകയും ചെയ്തു.

എസ് എം വൈ എം പാലാ രൂപത ഡെപ്യൂട്ടി പ്രസിഡന്റ് ഡോൺ ജോസഫ് സോണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കവിയിൽ സ്വാഗതം ആശംസിക്കുകയും, ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ,
സ്റ്റീൽ ഇന്ത്യ ഡയറക്ടർ ഫാ.ജോസഫ് താഴത്തുവരിക്കയിൽ, സിൻഡിക്കേറ്റ് കൗൺസിലേഴ്‌സ് മഞ്ജു തങ്കച്ചൻ, ജിസ്സ് പോൾ, എസ്.എം.വൈ.എം പാലാ ഫൊറോന ജനറൽ സെക്രട്ടറി റ്റിൻസി ബാബു, രൂപത കൗൺസിലർ ജീവ മൈക്കിൾ, മറ്റ് യുവജനങ്ങൾ എന്നിവർ സന്നഹിതരായിരുന്നു.