പാലാ: കൊല്ലപ്പിള്ളി കടനാട് കവലയില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുടയത്തൂര്‍ കോളപ്ര സ്വദേശിയായ ഡ്രൈവര്‍ പുളിയമ്മാക്കല്‍ ഗിരീഷ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.20നായിരുന്നൂ അപകടം.
തീക്കോയി : തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നന്മക്കൂട്ടവും ഫയർ ഫയർഫോഴ്സും ടീം എമർജൻസിയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നും വാഗമണ്ണിലെത്തിയ അഞ്ചംഗസംഘത്തിലെ അഫലേഷ് എന്ന യുവാവാണ് മരിച്ചത്. വാഗമൺ സന്ദർശിച്ച് തിരികെ വരുംവഴി മാർമല അരുവിയിലേയ്ക്കും സംഘം പോവുകയായിരുന്നു. ബാംഗൂർ പിഇഎസ് കേളേജ് വിദ്യാർത്ഥിയാണ്.
മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന് കെ എം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്. മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍, ജിന്‍സ് ജോണ്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് Read More…