ഈരാറ്റുപേട്ട : ഡിവൈഎഫ്ഐയുടെ യുവധാര ആംബുലൻസ് വെള്ളിയാഴ്ച ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹിം എംപി ആംബുലൻസ് ഫ്ലഗ്ഓഫ് ചെയ്യും.

കേന്ദ്ര കമ്മിറ്റി അംഗം ജയ്ക്ക് സി തോമസ്, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ്‌കുമാർ, പ്രസിഡന്റ് മഹേഷ് ചന്ദ്രൻ, ട്രെഷറർ സതീഷ് വർക്കി, ബ്ലോക്ക് സെക്രട്ടറി മിഥുൻ ബാബു, പ്രസിഡന്റ് കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട മേഖല സെക്രട്ടറി അബിൻഷ അയൂബ്, പ്രസിഡന്റ് സഹദ് അലി, ഈസ്റ്റ് മേഖല സെക്രട്ടറി പി എ ഷെമീർ, പ്രസിഡന്റ് കെ എൻ നിയാസ് എന്നിവർ സംസാരിക്കും.തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഗായിക ആൻമരിയായുടെ നേതൃത്വത്തിൽ ഗാനവിരുന്നും നടത്തും