ഈരാറ്റുപേട്ട ജല അതോറിറ്റി സെക്ഷനു കീഴിലുള്ള ഈരാറ്റുപേട്ട പമ്പ് ഹൗസിലെ മോട്ടോർ തകരാറിലാതിരുന്നാൽ മുനിസിപ്പാലിറ്റിയിലും, പരിസരപ്രദേശങ്ങളിലും രണ്ടു ദിവസം കുടിവെള്ള വിതരണം മുടങ്ങും.
ഈരാറ്റുപേട്ട : ലഹരിവസ്തുക്കളുടെ വ്യാപനത്തിനെതിരെ ഈരാറ്റുപേട്ട എം ഇഎസ് കോഉജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സിഗ്നേച്ചർ വാൾ ( signature wall ) ശ്രദ്ധേയമായി. “ലഹരി ഉപേക്ഷിക്കൂ ജീവിതം സന്തോഷകരമാക്കൂ” എന്ന പ്രമേയം നിർത്തിയാണ് ഈ പരിപാടിസംഘടിപ്പിച്ചത്. ഇതിനായി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ തുണിയിൽ തയാറാക്കിയ പ്രതീകാത്മക ഭിത്തിയിൽ പൗരപ്രമുഖരും , നാട്ടുകാരും, യാത്രക്കാരും,വിദ്യാർത്ഥികളുമായ നിരവധിപേർ തങ്ങളുടെ കൈയ്യൊപ്പ് ഇട്ടു. ജനശ്രദ്ധയാകർഷിച്ച വ്യത്യസ്ഥമായ ഈ ലഹരി വിരുദ്ധബോധവൽക്കരണപരിപാടി ഈരാറ്റുപേട്ട സി.ഐ ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ Read More…
ഈരാറ്റുപേട്ട: ഡിവൈൻ ഖുർആൻ അക്കാദമി അവതരിപ്പിക്കുന്ന വിഷ്വൽ മീഡിയ എക്സിബിഷൻ മനുഷ്യജീവന്റെ തുടിപ്പ് തുടങ്ങും മുമ്പ് മുതൽ, അവസാന ശ്വാസവും നഷ്ടപ്പെട്ട് പ്രപഞ്ച നാഥനിലേക്കുള്ള മടക്കം വരെ, ഈ പ്രപഞ്ചത്തിലെ ഓരോ മനുഷ്യ ജീവികളും കടന്നു പോകുന്ന അതീവ സങ്കീർണ്ണമായ പ്രപഞ്ചസത്യങ്ങളെ തിരിച്ചറിയാൻ ഡിവൈൻ ഖുർആൻ അക്കാദമി അവതരിപ്പിക്കുന്ന COGNITIO – Visual Media എക്സിബിഷൻ. ഇന്ന് 5 മണി മുതൽ 2023 ജനുവരി 1 വരെ തെക്കേക്കര ഹയാത്തുദ്ധീൻ ഹൈസ്കൂളിൽ വെച്ച് നടത്തപ്പെടുന്നു..
ഈരാറ്റുപേട്ട: കടുവാമുഴി പി.എം.എസ്.എ സ്കൂൾ വാർഷികവും, പുതിയ ബ്ലോക്ക് ഉൽഘാടനവും നാളെ വൈകുന്നേരം 5 മണിക്ക് നടക്കും. നാല്പതാം വാർഷികാഘോഷ പരിപാടികൾ ആൻ്റോ ആൻ്റണി എം.പി ഉൽഘാടനം ചെയ്യും. പുതുതായി പണികഴിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ബ്ലോക്കിൻ്റെ ഉൽഘാടനവും, ഖുറത്തു ഐൻ പ്രീ – പ്രൈമറി ക്ലാസ്സുകളുടെ ഉൽഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ സമ്മാനവിതരണം Read More…