പാലാ: ജനതാദൾ (സെക്യുലർ) ദേശീയ നിർവ്വാഹക സമിതി അംഗമായി ഡോ തോമസ് സി കാപ്പനെ തിരഞ്ഞെടുത്തു.
ദേശീയ പ്ലീനറി സെഷനിലെ തീരുമാനപ്രകാരമാണ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ ദേശീയ സമിതി അംഗവും ജില്ലാ വൈസ് പ്രസിഡൻ്റുമാണ്. മുൻ എം പി ചെറിയാൻ ജെ കാപ്പൻ്റെ മകനും മാണി സി കാപ്പൻ എം എൽ എ യുടെ സഹോദരനുമാണ്.

ദേശീയ നിർവ്വാഹക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡോ തോമസ് സി കാപ്പനെ പാലാ നിയോജക മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡൻ്റ് മാത്യു മാത്യു അധ്യക്ഷത വഹിച്ചു.