kottayam

പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. സി ഐ ഐസക്കിനെ എ ബി വി പി ആദരിച്ചു

കോട്ടയം : പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. സി ഐ ഐസക് സാറിന് എ ബി വി പി യുടെ ആദരവ്. എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ എം രവിശങ്കർ മൊമെന്റോയും പൊന്നാടയും നൽകി അദ്ദേഹത്തെ ആദരിച്ചു.

ദീർഘകാലം സി എം എസ് കോളേജിലെ ചരിത്ര വിഭാഗം മേധാവിയായിരുന്നു. എ ബിവിപി ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

എ ബി വി പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അരവിന്ദ് എസ്, ജില്ലാ പ്രസിഡന്റ്‌ ഒ എസ് സനന്ദൻ, സംസ്ഥാന എസ് എഫ് എസ് ഇൻചാർജ് മൃദുൽ സുദൻ, സംസ്ഥാന സമിതി അംഗം ശ്രീഹരി, വിഷ്ണു എന്നിവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.