രാമപുരം: ദീപികയുടെ 135-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. പാലാ മുനിസിപ്പൽ ടൗണ്‍ ഹാളില്‍ വച്ച് നടത്തിയ ചടങ്ങിൽ കേളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
അവാർഡ് വിതരണം ബഹു. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിർവ്വഹിച്ചു. സഹകരണ സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷത വഹിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
ആന്റോ ആന്റണി എംപി, മാണി സി. കാപ്പന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്്ടര്‍ സ്്റ്റീഫന്‍ ജോസഫ് , രാഷ്്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ.ജോര്‍ജ് കുടിലില്‍ എന്നിവർ പ്രസംഗിച്ചു.