തൊടുപുഴ: ഡി.സി.എല്‍. സംസ്ഥാന ടാലന്റ് ഫെസ്റ്റില്‍ 263 പോയിന്റ്റോടെ തൊടുപുഴ പ്രവിശ്യ ഓവറോള്‍ കിരീടം നേടി. എച്ച്.എസ്, യു.പി. വിഭാഗങ്ങളില്‍ ഓവറോളും എല്‍.പി.യില്‍ ഫസ്റ്റ് റണ്ണര്‍ അപ്പും തൊടുപുഴയ്ക്ക് ലഭിച്ചു.
മുവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളില്‍ നടന്ന ഫെസ്റ്റിന്റെ സമാപന യോഗത്തില്‍ ദേശീയ ഡയറക്ടര്‍ ഫാ.റോയി കണ്ണന്‍ചിറയില്‍ നിന്നും പ്രവിശ്യാ കോ – ഓര്‍ഡിനേറ്റര്‍ റോയ് ജെ. കല്ലറങ്ങാട്ടും ടീമംഗങ്ങളും ചേര്‍ന്ന് പി.ടി.തോമസ് സ്മാരക എവര്‍ റോളിംഗ് ട്രോഫി സ്വീകരിച്ചു.

217 പോയിന്റ്റുള്ള തൃശൂരിന് രണ്ടാം സ്ഥാനവും 131 പോയിന്റ്റോടെ എറണാകുളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.