പാലാ: മീനച്ചിൽ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ചിറ്റാർ പുള്ളോലിൽ സിറിൾ പി. ജോസഫ് (49) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചിറ്റാർ സെൻറ് ജേർജ്ജ് പള്ളിയിൽ. കടനാട് പുള്ളോലിൽ പരേതനായ ജോസഫിൻ്റെ മകനാണ്.

തഹസിൽദാർ ആയി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നതിനാൽ ചുമതലയേറ്റിരുന്നില്ല. ഏറ്റവും നല്ല വില്ലേജ് ഓഫീസർക്കുള്ള സർക്കാർ പുരസ്ക്കാരം നേടിയിരുന്നു.

ഭാര്യ:ജാസ്മിൻ (അദ്ധ്യാപിക ,ചാവറ പബ്ലിക് സ്കൂൾ പാലാ) വടക്കഞ്ചേരി തോലാനിക്കൽ കുടുംബാംഗം). മക്കൾ: നോറ മറിയം സിറിൾ, നോഹർ ഔസേപ്പ് സിറിൾ.