മേലുകാവ് : സമൂഹത്തെ കൂട്ടി ചേർക്കുകയാണ് സഭയുടെ ലക്ഷ്യമെന്ന് നോർത്ത് കർണാടക ബിഷപ് ഡോ. മാർട്ടിൻ . സി. ബോർഗായി. കൂട്ടായ്മകൾ ദൈവിക സ്നേഹത്തിനൊപ്പം തിന്മകളെ ചെറുക്കാൻ വഴിയൊരുക്കും. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ് മാർട്ടിൻ.
ചാലമറ്റം എംഡിസിഎം എസ് ഹൈസ്കൂൾ മൈതാനത്ത് അനുഗ്രഹത്തിനായി കൂടി വരിക എന്ന ചിന്താവിഷയത്തിൽ നടക്കുന്ന കൺവൻഷനിൽ ബിഷപ് വി.എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
ബിഷപ് ഡോ. കെ. ജി. ദാനിയേൽ , റവ.പി.സി. മാത്യുകുട്ടി, റവ. ബിജു ജോസഫ്, ഐസക് ഡേവിഡ്, ടി.ജോയി കുമാർ എന്നിവർ പ്രസംഗിച്ചു.

ഇന്ന് മുതൽ 11 വരെ നടക്കുന്ന കൺവൻഷൻ യോഗങ്ങളിൽ റവ. ഡോ. എം .പി ജോസഫ്, റവ. ഡോ. ഡി. ജെ അജിത് കുമാർ , റവ. സാജൻ .പി മാത്യു, റവ.സജീവ് തോമസ് , പ്രെഫ. പ്രീന മാത്യു, സാം കെ ഉതുപ്പ് , ഡോ.ബിജു എം ജോർജ് എന്നിവർ ബൈബിൾ പ്രഭാഷണം നടത്തും. 11 ന് മേലുകാവുമറ്റത്തു നിന്നും കൺവൻഷൻ പന്തലിലേക്ക് സുവിശേഷ റാലി സഘടിപ്പിച്ചിട്ടുണ്ട്.