തീക്കോയി: സിപിഐ(എം) ഡി വൈ എഫ് ഐ പ്രവർത്തകർ സിപിഐയിലേക്കും, എ ഐ വൈ എഫ് ലേക്കും ചേർന്നു. സിപിഎം വെള്ളികുളം ബ്രാഞ്ച് കമ്മിറ്റി അംഗവും സി ഐ റ്റി യു മുൻ കൺവീണർ ആയിരുന്ന ജോയി മുതുപേഴുത്തുങ്കൽ, പാർട്ടി അംഗമായ സുബിൻ ശിവദാസ് എന്നിവർ സിപിഐ യിൽ ചേർന്നു.
റ്റിസ്ബിൻ കെ ജെ, ലിബിൻ ബിജു,ശരത് ബേബി, സന്ദീപ് സന്തോഷ്, അമൽ കുരുവിള, ആൽബിൻ എ ആർ,വിശാൽ കെബി, ജിജിത്ത് ഗോപി എന്നിവർ എ ഐ വൈ എഫിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യങ്ങളും താത്പര്യങ്ങളും ഉൾ പാർട്ടി ജനാധിപത്യ അവകാശങ്ങളും മറന്ന് സിപിഐഎമ്മിലെ ചില നേതാക്കൾ പ്രവർത്തിക്കുന്നതിലും അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്ന വിമർശനങ്ങൾ ഉൾക്കൊള്ളാതെ ചർച്ചകളെ ധിക്കാരപരമായി ഭീഷണി ഉപയോഗിച്ച് അടിച്ചമർത്തി ചിലരുടെ വ്യക്തി താൽപര്യങ്ങൾക്ക് പാർട്ടിയെ ദുരുപയോഗിക്കുന്നതിലും ജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിലും പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഇവർ പറഞ്ഞു.
എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പി ആർ ശരത്. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, സിപിഐ പൂഞ്ഞാർ മണ്ഡലം അസി:സെക്രട്ടറി പി എസ് സുനിൽ,എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് ,പ്രസിഡന്റ് രതീഷ് P S,സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം ടി ഡി മോഹനൻ, ലോക്കൽ സെക്രട്ടറി പ്രശാന്ത് ,എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയംഗം ആർ രതീഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.