Pala

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗം: റിപ്പോർട്ട്‌ തേടി പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

മുഖ്യമന്ത്രി പിണറായി വിജയൻറെ പൊലീസ് അകമ്പടിവാഹനം അമിത വേഗതയിൽ പോയ സംഭവത്തിൽ റിപ്പോർട്ട്‌ തേടി പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി.

പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച്ച പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് കുറുവിലങ്ങാട് എസ്എച്ച്ഒ യോട് റിപ്പോർട്ട്‌ തേടിയത്.

മജിസ്‌ട്രേറ്റിന്റെ വാഹനം ഉൾപ്പടെ അപകടത്തിലാഴ്ത്തുന്ന വിധത്തിലായിരുന്നു പൊലീസ് അകമ്പടി വാഹനം കടന്ന് പോയത്. കുരുവിലങ്ങാട് എസ്എച്ച്ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജി പദ്മകുമാർ റിപ്പോർട്ട്‌ തേടിയത്. റിപ്പോർട്ട്‌ 17 ന് മുൻപ് സമർപ്പിക്കാനാണ് നിർദേശം.

Leave a Reply

Your email address will not be published.