അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ ആരംഭിച്ച യു.ജി.സി അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ്സുകളായ ജി. എസ്സ് .റ്റി , ക്യാപിറ്റൽ മാർക്കറ്റ് എന്നിവയുടെ 2022-23 ബാച്ച് ഉൽഘാടനവും പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇൻകം ടാക്സ്സ് അഡീഷണൽ കമ്മിഷണർ ജോതിസ് മോഹൻ ഐ ആർ എസ്സ്. നിർവഹിച്ചു.

അധുനിക ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കേണ്ടത് കോമേഴ്സ്സ് വിദാർത്ഥികളാണെന്ന് അദ്ധേഹം പറഞ്ഞു. കോളേജ് മാനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ക്യുമിൻ ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ് എം ഡി അക്ഷയ് അഗർവാൾ, കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ റവ: ഫാ ജോർജ് പുല്ലുകാലായിൽ , കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ ,കോഴ്സ് കോർഡിനേറ്റര്മാരായ ശ്രീ ബിനോയ് സി ജോർജ് ചീരാംകുഴി , ശ്രീ ജോബിൻ സ്കറിയ തുടങ്ങിയവർ സംസാരിച്ചു .