പാലാ: പോലീസിൽ അറിയിച്ചിട്ടും നടപടി ഇല്ലാതെ വന്നപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഇരുചക്രവാഹനത്തിൻ്റെ ഉടമയെ കണ്ടെത്തി കൈമാറി.
പാലാ നഗരസഭാ കൊച്ചിടപ്പാടി എട്ടാം വാർഡ് കൗൺസിലർ സിജി ടോണിയാണ് ഉടമ വാഴൂർ തൂങ്കുഴിയിൽ ജസ്റ്റിൻ ടി കുരുവിളയ്ക്ക് വാഹനം കൈമാറിയത്. ബൈക്ക് മോഷണം പോയത് സംബന്ധിച്ച് പൊൻകുന്നം പോലീസിൽ പരാതി നൽകിയിരുന്നതിനാൽ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ എസ് നിഷാന്ത്, മാണി സി കാപ്പൻ എം എൽ എ യുടെ പ്രസ് സെക്രട്ടറി എബി ജെ ജോസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സിജി ടോണി ഉടമയ്ക്ക് ബൈക്ക് കൈമാറിയത്.

ബൈക്ക് മോഷണം പോയത് സംബന്ധിച്ച് കേസെടുക്കാത്ത സാഹചര്യത്തിൽ മറ്റു നടപടി ക്രമങ്ങൾ ഇല്ലാതെ തന്നെ ബൈക്ക് ഉടമയ്ക്ക് തിരിച്ചു കിട്ടി.
ഈ മാസം 3ന് രാത്രി പൊൻകുന്നത്ത് പാഴ്സൽ വാങ്ങാൻ ഉടമ കടയിൽ കയറിയ സമയത്താണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. ഇതേത്തുടർന്ന് പൊൻകുന്നം പോലീസിൽ ഉടമ പരാതിയും നൽകി.