അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ആരംഭിച്ച കോപ്പറേറ്റീവ് ക്ലബ്ബിന്റെ ഉദ്ഘാടനം മീനച്ചിൽ ഈസ്‌റ്റ് അർബൻ കോപ്പറേറ്റീവ് ബാങ്ക് സി ഇ ഓ എബിൻ എം അബ്രാഹം നിർവഹിച്ചു.
പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ.ജോർജ് പുല്ലുകാലായിൽ , കോർപ്പറേഷൻ വിഭാഗം മേധാവി നാൻസി വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

ഇതോടെ കോളേജിലെ സഹകരണ വാരാഘോഷത്തിനും തുടക്കമായി. പരിപാടിയുടെ വിളബരമായി വിദ്യാർത്ഥികൾ ക്യാംപസിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സഹകരണ മേഖലയിലെ തൊഴിലവസരങ്ങൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചിരുന്നു. സെമിനാറിൽ സഹകരണ വിഭാഗം മുൻ സീനിയർ ഇൻസ്ട്രക്റ്ററും കുറവിലങ്ങാട് ദേവമാതാ കോളേജ് അദ്ധ്യാപകനുമായ സതീശൻ എൻ ക്ലാസ്സ് നയിച്ചു.