പള്ളിക്കത്തോട്ടിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരുന്ന സബ് ട്രഷറി യാത്രാസൗകര്യമില്ലാത്ത ടൗണിൽ നിന്നകന്ന പ്രദേശത്ത് സ്ഥാപിക്കുന്നതിനെതിരെ നിദ്ദിഷ്ട ബ്ലോക്ക് പഞ്ചായത്തുസ്ഥലത്തു തന്നെ കെട്ടിടം പണിയണം എന്നാവാശ്യപ്പെട്ടു കൊണ്ട് പള്ളിക്കത്തോട് മണ്ഡലം കോൺഗ്രസ്റ്റ് പ്രവർത്തകർ ട്രഷറിക്കു മുൻ പിൽ ധർണ്ണ നടത്തി.
മണ്ഡലം പ്രസിഡൻറ് ജോജി മാത്യുവിന്റെ നേതൃത്ത്വത്തിൽ നടത്തിയ ധർണ DCC പ്രസിഡന്റ് ശ്രീ നാട്ടകം സുരേഷ് ഉൽഘാടനം ചെയ്തു. അഡ്വ.പി എ ഷമിർ, ജിജി അഞ്ചാനി, അഭിലാക്ഷ് ചന്ദ്രൻ, കുഞ്ഞ് പുതുശ്ശേരി, സുനിൽ മാത്യു, സാബു സി കുര്യൻ, ബെന്നി ഒഴുക, ജോഷി നായാടി മറ്റം,വി എം ജോസഫ്, രമാദേവി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.