General

അരി വില പ്രവചന മത്സരം വിജയിയെ തിരഞ്ഞെടുത്തു

കുന്നോന്നി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി സംഘടിപ്പിച്ച അരി വില പ്രവചന മത്സരത്തിലെ വിജയിയെ തിരഞ്ഞടുത്തു. 30-11-2022 ലെ ഒരു കിലോ ജയ്ഹിന്ദ് അരിയുടെ വില കൃത്യമായി പ്രവചിച്ചത് ഇടമറുക് സ്വദേശി സിബി മോൻ എം.കെ മരുവത്താങ്കലാണ്.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിനാളുകളാണ് പ്രവചന മത്സരത്തിൽ പങ്കെടുത്തത്. ഇത്രയധികം ആളുകൾ പങ്കെടുത്തത് വിലക്കയറ്റിൽ ജനങ്ങൾക്കുള്ള എത്രമാത്രം പ്രതിഷേധമുണ്ടതിന്റെ തെളിവാണെന്ന് കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

അരിവില വില പ്രവചന മത്സരത്തിൽ പങ്കെടുത്ത് ഈ പ്രവചന മത്സരം വിജയമാക്കിയ മുഴുവൻ ജനങ്ങൾക്കും കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.