Uzhavoor

ജില്ലയിൽ ആദ്യമായി എല്ലാ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളും സമ്പൂർണ്ണമായി കമ്പ്യൂട്ടർവൽക്കരിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത്

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുബാരോഗ്യ ഉപകേന്ദ്രങ്ങളും കമ്പ്യൂട്ടർവൽക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഉപകേന്ദ്രങ്ങൾക്കും ലാപ്ടോപ്, പ്രിൻറർ എന്നിവ വിതരണം ചെയ്തു.

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള യുടെ അധ്യക്ഷതയിൽ ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ വിതരണോത്ഘാടനം നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജെസ്സി ജോയി സെബാസ്റ്റ്യൻ സമർപ്പിച്ച പദ്ധതി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് വിതരണം ചെയ്തത്.

പൊതുജനാരോഗ്യം ചാർജ് മെഡിക്കൽ ഓഫീസർ ഡോ.മാമ്മൻ പി ചെറിയാൻ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് രാജൻ , മിനിമോൾ ഡി എന്നിവർ ചേർന്നു ലാപ്ടോപ്പുകൾ , പ്രിൻററുകൾ എന്നിവ സ്വീകരിച്ചു.

ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ ശ്രീ. തങ്കച്ചൻ കെ.എം,മെബർമാരായ ശ്രീനി തങ്കപ്പൻ, ബിനു ജോസ്, ബിൻസി അനിൽ, റിനി വിൽ‌സൺ, സെക്രട്ടറി സുനിൽ എസ് എന്നിവർ നേതൃത്വം നൽകി.

നേഴ്സിംഗ് സൂപ്രണ്ടുമാരായ സുധ, ഷൈല, ഹെഡ് നേഴ്സ് ബിജി ,ഹെൽത്ത് ഇൻസ്പെക്ടർമാരായ മനോജ് വർഗ്ഗീസ് , ശ്രീകാന്ത് കെ.ജി,പി.ആർ.ഒ ടോമി., ജെ.പി.എച്ച് .എൻ മാരായ ദിനമണി കെ.കെ, ലൈസമ്മ വി.ജെ, ദീപ പി .ഡി, ശ്രീജ ബി, താജു കെ.കെ , ആശ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു..പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനം ഏറ്റവും വേഗത്തിൽ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ലഭിക്കുന്നതിനു ഈ പദ്ധതി ഉപകാരപ്പെടും എന്ന് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.

Leave a Reply

Your email address will not be published.