Erattupetta

തോട് പുറമ്പോക്കിൽ നിന്ന വാകമരങ്ങൾ അനധികൃതമായി വെട്ടിയതായി പരാതി

ഈരാറ്റുപേട്ട: മുട്ടം ജംഗ്ഷന് സമീപമുള്ള വിരിയാനാട്ട് തോട് പുറമ്പോക്കിൽ നിന്ന വാകമരങ്ങൾ അനധികൃതമായി വെട്ടി തോട്ടിലിട്ടതിനെതിരെ വ്യാപക പ്രതിഷേധം.

ഇതു കാരണം തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതായും കുടിവെള്ളത്തിന് ഉപയോഗിച്ച് കൊണ്ടിരുന്ന കിണറുകൾ ഉപയോഗശൂന്യമായെന്നും നാട്ടുകാർ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകി.

ഈ തടികൾ ഉടൻ തന്നെ തോട്ടിൽ നിന്നും നീക്കം ചെയ്യണമെന്നും തോട് പുറമ്പോക്കിലെ വാകമരങ്ങൾ വെട്ടിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.