തീക്കോയി: തീക്കോയി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ എക്സ്പോ 2023 വിളംബര ദിനം ആചരിച്ചു. ബാങ്ക് പ്രസിഡന്റ് റ്റി ഡി ജോർജ് തയ്യിൽ സഹകരണ പതാക ഉയർത്തി.ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ ഏപ്രിൽ 22 മുതൽ 30 വരെയാണ് സഹകരണ എക്സ്പോ 2023 സംഘടിപ്പിച്ചിരിക്കുന്നത്.
