top news

ദീർഘകാലം അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; പിന്മാറി സർക്കാർ

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ. നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.

സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിർദേശിച്ചിരുന്നത്.

എന്നാൽ നികുതി നിർദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് തിരുവഞ്ചൂർ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published.